Thursday, December 19, 2024

അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം; ദുരൂഹത, യുവാവ്‍ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നതുകണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാർ കാണുന്നത്. ‘മദ്യലഹരിയിലായിരുന്നു പ്രദീപ്. യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. പ്രദീപ് സ്ഥിരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നു.’ നാട്ടുകാർ പറയുന്നു.

അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനെ നൽകിയ മൊഴി. പാലാരിവട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments