പുന്നയൂർക്കുളം: പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ ഓൺഗ്രിഡ് സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതിന്റ ഉദ്ഘാടനം നടന്നു. ബാങ്ക് പ്രസിഡന്റ് പി ഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.പി ബാബു അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എ.കെ സതീഷ്‌കുമാർ, ബാങ്ക് ഡയറക്ടർമാരായ രമണി അശോകൻ, മുഹമ്മദാലി കൊറോത്തയിൽ, കെ.പി ധർമ്മൻ, രാജേഷ് പാഴിയൂർ, യശോധര മോഹനചന്ദ്രൻ, ടിപ്പുസുൽത്താൻ, കബീർ തെങ്ങിൽ, എ.ഡി. പ്രിയേഷ്, അനീഷ നസീർ, ബ്രാഞ്ച് മാനേജർമാരായ എ. അബുതാഹിർ, മിനി സുരേഷ് എന്നിവർ പങ്കെടുത്തു.