കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിൽ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷയായി. കൃഷി, മൃഗസംരക്ഷണം, ദുരന്തനിവാരണം, മത്സ്യബന്ധനം, വനിതാ വികസനം, സാമൂഹ്യ നീതി, ദാരിദ്ര്യ ലഘൂകരണം, പ്രാദേശിക സാമ്പത്തിക വികസനം, പൊതുമരാമത്ത്, ആരോഗ്യം, കുടിവെള്ളം ശുചിത്വം,വിദ്യാഭ്യാസം കലാ സംസ്കാരം യുവജനക്ഷേമം,പട്ടികജാതി വികസനം എന്നീ 13 വർക്കിംഗ് ഗ്രൂപ്പുകളായി ചേർന്ന് ചർച്ചകൾ നടത്തി.
കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാനിങ്ങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, മെമ്പർമാരായ ടി ആർ ഇബ്രാഹിം,എ വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, ബോഷി ചാണാശ്ശേരി, ഷീജ രാധാകൃഷ്ണൻ, സുനിത പ്രസാദ്, സമീറ ശരീഫ്, അഡ്വ.മുഹമ്മദ് നാസിഫ്, സെക്രട്ടറി നിയാസ് പി എസ്, ആസൂത്രണ സമിതി ചെയർമാൻ പി.എം മുജീബ്,ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇ.ടി റാഫി നന്ദിയും പറഞ്ഞു.