ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീര കർഷകർക്ക് 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തീറ്റ വിതരണം ചെയ്തു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി കബീർ അധ്യക്ഷത വഹിച്ചു. വെറ്റിനറി ഡോ. സിദ്ധാർത്ഥ ശങ്കർ പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന ടീച്ചർ, മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, ബിന്ദു ചന്ദ്രൻ എന്നിവർ സംസാരിച്ചു.