ഗുരുവായൂർ: ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധവും ഫെഡറലിസത്തിൻ്റെ കോടാലിയുമാണ് ഒറ്റ തെരെഞ്ഞെടുപ്പ് ബില്ലെന്നും ഇത് നടപ്പിലാക്കുവാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലിമെൻ്റിൽ ബി.ജെ.പിയ്ക്ക് ലഭിക്കുകയില്ലായെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി പറഞ്ഞു. ആർ.ജെ.ഡി ഗുരുവായൂർ നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഭാരതത്തിൻ്റെ ഭാഗമാണെന്നും മോദി മറക്കുന്നുവെന്നും ഇന്ത്യ മുന്നണിയുടെ പക്ഷമാണ് കേരള ജനത എന്നതിനാലാണ് സംസ്ഥാനത്തെ ഒതുക്കുന്ന നയം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ഐ സൈമൺ അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി അംഗത്വ വിതരണോദ്ഘാടനം ജില്ലാ പ്രസിഡണ്ട് ജെയ്സൺ മാണി നിർവ്വഹിച്ചു. കിസാൻ ജനതാ സംസ്ഥാന ജനറൽ സെക്രട്ടറി റഹിം വീട്ടി പറമ്പിൽ, സാഹിത്യകാരൻ ഷാജു പുതൂർ, ടി.എൻ മുകുന്ദൻ, എം.ജി ജയരാജ്, എം.വി അശ്വിൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.