കടപ്പുറം: കടപ്പുറം പഞ്ചായത്ത് അങ്കണവാടികളിലെ കുരുന്നുകൾക്കായി ‘പൂമൊട്ട് 2024’ കലോത്സവം സംഘടിപ്പിച്ചു. തൊട്ടാപ്പ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യുവ എഴുത്തുകാരനും ഇന്റർ നാഷണൽ ടാഗോർ അവാർഡ് ജേതാവുമായ വിഷ്ണു മാസ്റ്റർ കിടങ്ങൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, മെമ്പർമാരായ ടി. ആർ ഇബ്രാഹിം, പ്രസന്ന ചന്ദ്രൻ, എ.വി അബ്ദുൽ ഗഫൂർ, റാഹില വഹാബ്, ഷീജ രാധാകൃഷ്ണൻ, മുഹമ്മദ് നാസിഫ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർഅലി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ മിഥുല നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുപ്പതോളം അങ്കണവാടികളിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.