ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 4.98 കോടി രൂപ. കൂടാതെ ഒരു കിലോ 795 ഗ്രാം സ്വർണവും ഒമ്പത് കിലോ 980 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഭണ്ഡാരം വഴി മൂന്നര ലക്ഷത്തിലേറെ രൂപയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം നിരോധിച്ച ആയിരം രൂപയുടെ ആറും അഞ്ഞൂറിൻ്റെ 38 ഉം കറൻസികൾ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.സി.എസ്.ബി ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ ഇ -ഭണ്ഡാരം വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 44,797രൂപയും ലഭിച്ചു.