Wednesday, December 18, 2024

ലഹരി മുക്ത തീരദേശ ക്യാമ്പയിൻ; ചാവക്കാട് നഗരസഭയും മുനക്കകടവ് കോസ്റ്റൽ പോലീസും സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

ചാവക്കാട്: ലഹരി മുക്ത തീരദേശ ക്യാമ്പയിൻ്റെ ഭാഗമായി ചാവക്കാട് നഗരസഭയും മുനക്കക്കടവ് കോസ്റ്റൽ പോലീസും സംയുക്തമായി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. കൗസിലർമാർ, സ്റ്റാഫ് എന്നിവർ അടങ്ങുന്ന ചാവക്കാട് നഗരസഭ സംഘവും തമ്മിലായിരുന്നു മൽസരം. മത്സരത്തിൽ തീരദേശ പോലീസ്  വിജയികളായി. ചാവക്കാട് നഗരസഭയെ കൗൺസിലർ കെ.വി ഷാനവാസും കോസ്റ്റൽ പോലീസിനെ പോലീസിൻ്റെ സംസ്ഥാനതാരം അവിനാശ് മാധവനും നയിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മൽസരം ഉത്ഘാടനം ചെയ്തു. കുന്നംകുളം എ.സി.പി സി.ആർ സന്തോഷ് സമ്മാനദാനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments