ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കയ്യുമ്മു ടീച്ചർ, കെ.വി രവീന്ദ്രൻ, ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ ഷൈനി ഷാജി, കെ അഷിത, പഞ്ചായത്ത് മെമ്പർമാരായ ആരിഫ ജുഫൈർ, സിന്ധു അശോകൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ ഷീബ എന്നിവർ സംസാരിച്ചു.