ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷ്ണ-കുചേല സംഗമമൊരുക്കി കണ്ണന് അവിൽ പൊതിസമർപ്പണവുമായി കുചേലദിനത്തെ വരവേറ്റു. കിഴക്കെ നടമഞ്ജുളാൽ തറയിലെ കുചേല പ്രതിമയെ വണങ്ങി പ്രണമിച്ച് പ്രാർത്ഥയോടെ കുചേല-കൃഷ്ണ വേഷങ്ങളോടെ അവിൽ പൊതികൾ കൈളിലേന്തി കൂട്ടായ്മയുടെ നേതൃത്വത്തിൽ അണിചേർന്ന ഭക്തജനങ്ങളുടെ നാമ ജപ ഘോഷയാത്രയും നടന്നു. ഗുരുവായൂരപ്പന് മുന്നിൽ അവിൽ സമർപ്പണവും നടത്തി. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് അവിൽപ്പൊതികൾ ഏറ്റുവാങ്ങി. നേരത്തെ ക്ഷേത്ര പരിസരത്ത് കൂട്ടായ്മ പ്രവർത്തകർ ശേഖരിച്ച് എത്തിച്ച നിരവധി അവിൽചാക്കുകളുടെ സമർപ്പണവും നടന്നു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോഡിനേറ്റർ രവി ചങ്കത്ത് കുചേല മാഹാത്മ്യം വിവരിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതവും, ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. ജയറാം ആലക്കൽ, ശശി കേനാടത്ത്, ശ്രീധരൻ മാമ്പുഴ, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, ടി ദാക്ഷായിണി, രാധാ ശിവരാമൻ, നിർമ്മല നായകത്ത്, വി ബാലകൃഷ്ണൻ നായർ, സരള മുള്ളത്ത് എന്നിവർ സംസാരിച്ചു. എം ഹരിദാസ്, നാരായണൻ, കോമളം നേശ്യാർ, ഉദയ ശ്രീധരൻ, കാർത്തിക കോമത്ത്, രാധാമണി ചാത്തനാത്ത്, രേഖ എം നായർ, പി രഘുനന്ദൻ എന്നിവർ നേതൃത്വം നൽകി.