ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ ജി.എൽ.പി സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരണ യോഗം നടന്നു. എൻ.കെ അക്ബർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്റിയ മുസ്താക്കലി, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ വി.പി മൻസൂർ അലി, പ്രസന്ന ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി നിയാസ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ബിനിത സ്വാഗതം പറഞ്ഞു. സ്കൂൾ കെട്ടിടു ഡിസംബർ 24 വൈകിട്ട് 3.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം പ്രസിഡണ്ടായി പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത്, സെക്രട്ടറിയായി പഞ്ചായത്ത് സെക്രട്ടറി നിയാസ്, ട്രഷററായി പ്രധാനധ്യാപിക ബിനിത എന്നിവരെയും തെരഞ്ഞെടുത്തു.