ഗുരുവായൂർ: 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ പൈതൃകം ഗുരുവായൂർ സൈനിക സേവ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി അങ്കണത്തിലെ ഗാന്ധിപ്രതിമക്ക് സമീപം സ്ഥാപിച്ച അമർ ജവാൻ സ്ഥൂപത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച ചടങ്ങ് ബ്രിഗേഡിയർ എൻ.എ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു.
ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ അജയകുമാർ ഉപഹാര വിതരണം നടത്തി. മേജർ പി.ജെ സ്റ്റൈജു മുഖ്യപ്രഭാഷണം നടത്തി. കേണൽ പി.എൻ ശാന്തമ്മ, ക്യാപ്റ്റൻ സി ബാലകൃഷ്ണൻ, ക്യാപ്റ്റൻ ഔസേപ്പ്, ക്യാപ്റ്റൻ കെ ദാമോദരൻ, സുബേദാർ എം.കെ കുഞ്ഞവറു എന്നിവരടക്കം മുപ്പതോളം പൂർവ്വ സൈനികരെ ആദരിച്ചു. സൈനിക സേവ സമിതി കൺവീനർ കെ.കെ വേലായുധൻ, പൈതൃകം സെക്രട്ടറി മധു കെ നായർ, ശ്രീധരൻ മാമ്പുഴ, കലാക്ഷേത്ര ചെയർമാൻ മണലൂർ ഗോപിനാഥ്, കൺവീനർ മുരളി അകമ്പടി എന്നിവർ സംസാരിച്ചു.