ഗുരുവായൂർ: ശ്രേഷ്ഠ ബുക്സ് സാഹിത്യ കൂട്ടായ്മ ശ്രേഷ്ഠ സാഹിതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ രുദ്രൻ വാരിയത്തിന്റെ കവിതാസമാഹാരം ‘ഇണയുമൊത്തൊരുനാൾ’ പ്രകാശനം ചെയ്തു. ചാവക്കാട് ഫർക്ക റൂറൽ കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ മുൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പുസ്തക പ്രകാശനം നിർവഹിച്ചു. ശ്രേഷ്ഠസാഹിതി സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി സുരേന്ദ്രൻ പുസ്തകം സ്വീകരിച്ചു. എ സേതുമാധവൻ പുസ്തക പരിചയം നടത്തി. ടി.വി ചന്ദ്രമോഹൻ, പി.ടി അജയ്മോഹൻ, ആർ.സി സലാവുദ്ദീൻ, സി.എ ഗോപപ്രതാപൻ, കല്ലൂർ ബാബു, ബഷീർ സിൽസില, റഹ്മാൻ പോക്കർ, എ.ടി അലി, തൃവിക്രമൻ ചേനാസ്, അബ്ദുൾ ലത്തീഫ് മാറഞ്ചേരി എന്നിവർ സംസാരിച്ചു. ശ്രേഷ്ഠ സാഹിതി ജില്ല ചെയർമാൻ എൻ.പി രാമചന്ദ്രൻ സ്വാഗതവും ചന്ദ്ര പ്രകാശ് ഇടമന നന്ദിയും പറഞ്ഞു.