തൃശൂർ: പൂച്ചിന്നിപാടത്ത് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾക്ക് പരിക്കേറ്റു. തൊട്ടിപ്പാൾ സ്വദേശി വിൻസൻ്റ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മകൾ ദയയെ ഗുരുതര പരിക്കുകളോടെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. വിൻസൻ്റിൻ്റെ മൃതദേഹം ചേർപ്പിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു