Monday, December 16, 2024

നാട്ടിക പഞ്ചായത്ത് മെമ്പറായി പി വിനു സത്യപ്രതിജ്ഞ ചെയ്തു

നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച പി വിനു ഗ്രാമപഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ ദിനേശൻ സത്യവാചകം ചൊല്ലി കൊടുത്തു. ദൈവനാമത്തിലാണ് പി വിനു സത്യപ്രതിജ്ഞ ചെയ്തത്. മുൻ എം.പി ടി.എൻ പ്രതാപൻ, നാട്ടിക ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അനിൽ പുളിക്കൽ, സുനിൽ ലാലൂർ, നാട്ടിക ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രജനി ബാബു, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്‌, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ സന്തോഷ്‌ എന്നിവർ അനുമോദന ചടങ്ങിൽ സംസാരിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി.ആർ വിജയൻ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ദിലീപ് കുമാർ, കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി.എം സിദ്ദിഖ്, മുസ്ലിം ലീഗ് നേതാക്കളായ കെ.എ കബീർ, കെ.എ ഷൗക്കത്തലി, സി.ജി അജിത് കുമാർ, പഞ്ചായത്ത്‌ മെമ്പർമാർ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ, തുടങ്ങി നൂറു കണക്കിന് യു.ഡി.എഫ് പ്രവർത്തകർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കോൺഗ്രസ്‌ പ്രവർത്തകർ മധുരം വിതരണവും ചെയ്തു.

ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ വളപ്പിൽ നിന്നും അഞ്ചരയടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി

RELATED ARTICLES
- Advertisment -

Most Popular

Recent Comments