ചാവക്കാട്: പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റ് പറവട്ടാനി ജെം ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരകം ശ്രീകൃഷ്ണ മഹാദേവ ട്രസ്റ്റിൽ പ്രസിഡന്റ് കളത്തിൽ ബാബു ഉദ്ഘാടനം ചെയ്തു. ഡോ.ക്ലിഫിൻ, ഡോ. ജൂലിയോ എന്നിവർ ക്യാമ്പ് നയിച്ചു. സെക്രട്ടറി കെ. ആർ ചന്ദ്രൻ ട്രസ്റ്റിന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ട്രഷറർ ബാലസുബ്രഹ്മണ്യൻ, രവി തറയിൽ, രത്നൻ തറയിൽ, കെ ഭാസ്കരൻ, വിനോദ് പുന്ന എന്നിവർ നേതൃത്വം നൽകി.