ഗുരുവായൂർ: അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ദേശ വിളക്ക് ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. ശബരിമലയിലേയ്ക്ക് തീർത്ഥാടനത്തിന് പോകുന്ന സ്വാമിമാർ സത്യമുദ്ര നിറച്ചു.ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം. അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവ ഉണ്ടായി.വൈകീട്ട് 6.30 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഗജവീരൻ,താലപ്പൊലി,വാദ്യപ്രതിഭ ശങ്കരപുരം പ്രകാശന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം,വിളക്ക് പാർട്ടിയുടെ ഉടുക്ക് പാട്ട് എന്നിവയുടെ അകമ്പടിയോടെ തിരുവങ്കിടാചലപതി ക്ഷേത്രത്തിലേക്ക് പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ഉണ്ടായി.തുടർന്ന് പന്തലിൽപ്പാട്ട്, പാൽ കിണ്ടി എഴുന്നെള്ളിപ്പ്, തീക്കനലാട്ടം,വെട്ടും തട എന്നിവ നടന്നു. വൈകീട്ട് 6.30 മുതൽ തിരുവെങ്കിടാചലപതി വിളക്ക് പന്തലിൽ ഗുരുവായൂർ ജ്യോതിദാസിന്റെയും സംഘത്തിന്റെയും ഗാനമഞ്ജരിയും ഉണ്ടായി. മച്ചാട് സുബ്രമണ്യനും സംഘവുമാണ് വിളക്ക് പാർട്ടി. മൂന്ന് നേരവും ഗംഭീര അന്നദാനവുമുണ്ടായി. ഭാരവാഹികളായ എം രാധാകൃഷ്ണൻ നായർ, എ.കെ ദിവാകരൻ നമ്പ്യാർ, ചന്ദ്രൻചങ്കത്ത്, രാജുകലാനിലയം, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, കെ.പി കരുണാകരൻ, ശിവൻ കണിച്ചാടത്ത്, രാമകൃഷ്ണൻഇളയത്, പി.ഹരി നാരായണൻ, ശശി അകമ്പടി, എം.പി ശങ്കരനാരായണൻ, ദിനു കോഴി കുളങ്ങര, പ്രമോദ് മനയത്ത്, വി മണികണ്ഠൻ, ശശി വാറണാട്ട്, വിജയകുമാർ അകമ്പടി എന്നിവർ നേതൃത്വം നൽകി.