Friday, April 4, 2025

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മദ്യ വിൽപ്പന; കാട രതീഷ് ചാവക്കാട് എക്സൈസിന്റെ പിടിയിൽ

ഗുരുവായൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മദ്യം വിൽപ്പന നടത്തുന്നതിനിടയിൽ നിരവധി എക്സൈസ് കേസുകളിൽ പ്രതിയായ രതീഷ് എന്ന ‘കാട രതീഷി’നെ ചാവക്കാട് എക്സൈസ്  സംഘം പിടികൂടി. ക്രിസ്മസ്- പുതുവത്സര ദിനത്തോടനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചൊവ്വല്ലൂർ പടിയിൽ നടത്തിയ പരിശോധനയിലാണ് കുന്നംകുളം  അടുപ്പൂട്ടി സീനിയർ ഗ്രൗണ്ടിനടുത്ത് കുറുമ്പൂർ വീട്ടിൽ രതീഷ് (39) എക്സൈസിൻ്റെ പിടിയിലായത്. 

ഇയാളിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ വിദേശമദ്യം പിടികൂടി. ഓട്ടോറിക്ഷയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ചാവക്കാട് എക്സൈസ് റേഞ്ച്  ഓഫീസ്  എക്‌സൈസ് ഇൻസ്‌പെക്ടർ എൻ സുദർശനകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുന്നംകുളം,  ചാവക്കാട് എക്സൈസ് റേഞ്ചുകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടെന്ന് എക്സൈസ് അധികൃതർ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ ബാഷ്പജൻ, എ.ബി സുനിൽകുമാർ, ടി.ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.കെ അനിൽ പ്രസാദ്, എ ജോസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments