ഏങ്ങണ്ടിയൂർ: ദുരിതാശ്വാസ സഹായങ്ങളിൽ നിന്ന് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ഗുരുവായൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ രാജേശ്വരൻ, ഏങ്ങണ്ടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ സേവിയർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ സുദർശനൻ എന്നിവർ നേതൃത്വം നൽകി.