കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ 14-ാം വാർഡിൽ മൂസാ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റാഹില വഹാബ് സ്വാഗതം പറഞ്ഞു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ സനൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിസ്രിയ മുസ്താക്കലി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, പി.എ മുഹമ്മദ്, ടി.ആർ ഇബ്രാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, ഷീജാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് എൻജിനീയർ സിധി നന്ദി പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന്റെ ആസ്ഥിതിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കാനയോട് കൂടിയ റോഡ് നിർമ്മിച്ചത്.