ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ ക്ലോത്ത് ബാങ്ക് ഉദ്ഘാടനം ചെയ്തു. ഷെയറിംഗ് ഈസ് കെയറിങ് എന്ന ആശയം മുൻനിർത്തിക്കൊണ്ട് പി.ടി.എയുടെ നേതൃത്വത്തിൽ നവംബർ 15 മുതൽ 30 വരെയുള്ള രണ്ടാഴ്ചകൊണ്ട് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്നും ശേഖരിച്ച ഉപയോഗ യോഗ്യമായ വസ്ത്രങ്ങൾ വിദ്യാർത്ഥികൾക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കാനുള്ള അവസരം നൽകി. പിടിഎ പ്രസിഡന്റ് ആൻസൻ ആന്റോ, എം.പി.ടി.എ പ്രസിഡന്റ് അലിറ്റ് അജു, പി.ടി.എ, എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.