പുന്നയൂർക്കുളം: ഉപ്പുങ്ങലിൽ വാടകവീട്ടിൽ നിന്നും മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ഒരാൾ അറസ്റ്റിൽ. പെരുമ്പടപ്പ് മരക്കാരകത്ത് മുഹമ്മദ് റാഫി (42)യാണ് അറസ്റ്റിലായത്. ഉപ്പുങ്ങൽ റോഡിലെ സബ് സ്റ്റേഷന് സമീപം ഇയാളും കുടുംബവും താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നാണ് മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഇവിടെ ഭാര്യയും രണ്ടു മക്കളോടുമൊപ്പം ഇയാൾ എട്ടു മാസത്തോളമായി താമസിച്ചു വരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും വടക്കേകാട് പോലീസും സമീപനം നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവ് സഹിതം പിടികൂടാനായത്.