കടപ്പുറം: ചാവക്കാട് ബ്ലോക്ക് കേരളോത്സവത്തിൽ അത്ലറ്റിക്സിലും ഗെയിംസിലും മത്സരിക്കാൻ യോഗ്യത നേടിയ കടപ്പുറം പഞ്ചായത്തിലെ മുഴുവൻ കായിക താരങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഭരണസമിതി ജഴ്സി നൽകി. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ജേഴ്സി വിതരണം ചെയ്തത്. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ജേഴ്സി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർഅലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി സുബ്രഹ്മണ്യൻ, മെമ്പർമാരായ ടി.ആർ ഇബ്രാഹിം, എ.വി അബ്ദുൽ ഗഫൂർ, അഡ്വ: മുഹമ്മദ് നാസിഫ്, ഷീജ രാധാകൃഷ്‌ണൻ, സമീറ ശരീഫ്, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ സംബന്ധിച്ചു.