Thursday, January 23, 2025

വൈദ്യുതി ചാർജ് വർദ്ധന; പുന്നയൂർക്കുളത്ത് വ്യാപാരികളുടെ പന്തം കൊളുത്തി പ്രകടനം 

പുന്നയൂർകുളം: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ  പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷൻ പന്തം കൊളുത്തി പ്രകടനം നടത്തി. കുന്നത്തൂരിൽ നിന്ന് ആരംഭിച്ച പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ നിരവധി വ്യാപരികൾ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട്‌ ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട്‌ കെ.എം പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പർ എം.വി ജോസ്, ജനറൽ സെക്രട്ടറി ഐ.കെ സച്ചിതാനന്ദൻ, സെക്രട്ടറിമാരായ വി.ജി ബാലകൃഷ്ണൻ, ഷാലിമാർ മുഹമ്മദാലി എന്നിവർ സംസാരിച്ചു.

ജില്ലാ കൗൺസിലർമാർ, എക്‌സിക്യുട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments