കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികളെ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അത്ലറ്റിക് ഓവറോൾ ചാമ്പ്യന്മാരായ ഗ്രാമവേദി അഞ്ചങ്ങാടി, ആർട്സ് ഓവറോൾ ചാമ്പ്യന്മാരായ അക്ഷര പുന്നക്കച്ചാൽ, ഇരുവിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടിയ വൈ.എം.എ കടപ്പുറം, ഫുട്ബോൾ ജേതാക്കളായ ഗ്രാമവേദി, അഞ്ചങ്ങാടി, രണ്ടാം സ്ഥാനം നേടിയ വൈ.എം.എ കടപ്പുറം, വോളിബോൾ കിരീടം നേടിയ വിന്നേഴ്സ് നാട്ടുവേദി വട്ടേക്കാട്, രണ്ടാം സ്ഥാനക്കാരായ കെ.കെ.എസ്.വി കറുകമാട്, കബഡി വിജയികളായ മഹാത്മ ഇരട്ടപ്പുഴ, രണ്ടാമതെത്തിയ മുഹമ്മദൻസ് കാട്ടിൽ, വടംവലി ജേതാക്കളായ വൈ.എം.എ കടപ്പുറം, രണ്ടാം സ്ഥാനക്കാരായ കെ.കെ.എസ്.വി കറുകമാട്, ക്രിക്കറ്റ് ചാമ്പ്യന്മാരായ നന്മ ബ്ലാങ്ങാട്, രണ്ടാം സ്ഥാനക്കാരായ കെ.സി.സി കടപ്പുറം, ബാഡ്മിന്റൻ ഡബിൾസ് ചാമ്പ്യന്മാരായ ഷാനു – സനൂപ് ടീം (ജയഭാരത് ഇരട്ടപ്പുഴ), രണ്ടാം സ്ഥാനക്കാരായ ഫിറോസ് – മിൻഹാസ് ടീം (കെ.കെ.എസ്.വി കറുകമാട്), റിലേ വിജയികളായ ഗ്രാമവേദി അഞ്ചങ്ങാടി, ചെസ്സ് വിജയി അദീപ് റമളാൻ വൈ.എം.എ, മെഹന്ദി വിജയി ഹിബ ഹംസ, ക്രോസ്സ്കൺട്രി വിജയി പ്രണവ് വൈ.എം.എ, ബാസിത് അലി അക്ഷര തുടങ്ങി കലാ-കായിക വ്യക്തിഗത ഇന മത്സരങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും അത്ലറ്റിക് വ്യക്തിഗത ചാമ്പ്യൻമാരായ മൃദുൽരാജ് ഗ്രാമവേദി, കിരൺരാജ് ഗ്രാമവേദി, ആയിഷ ഫിദ അമിഗോസ്, കലാപ്രതിഭ ഷെഹീർ പി.കെ അക്ഷര, കലാതിലകം ഫെബിന റഷീദ് ഗാലന്റ് തൊട്ടാപ്പ് തുടങ്ങിയവർക്കുമാണ് ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചത്. ബ്ലോക്ക് മത്സരാർത്ഥികൾക്കുള്ള ജഴ്സി വിതരണ ഉദ്‌ഘാടനവും ചടങ്ങിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർമാരായ മിസ്രിയ മുസ്താക്കലി, സി.വി സുബ്രഹമണ്യൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർഅലി, മെമ്പർമാരായ ടി.ആർ ഇബ്രാഹിം, എ.വി അബ്ദുൽ ഗഫൂർ, അഡ്വ: മുഹമ്മദ് നാസിഫ്, ഷീജ രാധാകൃഷ്‌ണൻ, സമീറ ശരീഫ്, റാഹില വഹാബ്, സുനിത പ്രസാദ് എന്നിവർ സംസാരിച്ചു. പാഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി റാഫി നന്ദിയും പറഞ്ഞു. രണ്ടാഴ്ചയോളം നീണ്ടുനിന്ന കടപ്പുറം പഞ്ചായത്ത് കേരളോത്സവത്തിലെ കലാകായിക മത്സരയിനങ്ങളിൽ നിരവധി ക്ലബ്ബുകളും, ആയിരത്തിലധികം മത്സരാർഥികളുമാണ് പങ്കെടുത്തത്.