കടപ്പുറം: ലോകസഭ തെരഞ്ഞെടുപ്പിൽ തന്റെ തലപര്യങ്ങൾക്ക് വഴങ്ങാത്ത മുസ്‌ലിം സമുദായത്തിനെതിരെ കടുത്ത ഇസ്ലാമോഫോബിയയാണ് പിണയായി വിജയൻ നടത്തുന്നതെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി അഞ്ചങ്ങാടി സെന്ററിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംഘിവത്കരിക്കാൻ ഉന്നത ഗൂഢാലോചന നടക്കുന്നുണ്ട്. അതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും പ്രോത്സാഹനവും വേണ്ടുവോളം ഉണ്ട്. ഹിന്ദു ഐ.എ.എസ് വാട്ട്‌സപ്പ് ഗ്രൂപ്പും ത്വത്തമസി ഗ്രൂപ്പും പുറത്ത് വന്നിട്ടും അതിന് ചുക്കാൻ പിടിച്ചവർക്ക് ക്ലീൻ ചീട്ട് നൽകുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് നവാസ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എ.അഷ്‌ക്കർ അലി അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ പി.വി.ഉമ്മർകുഞ്ഞി, പി.കെ അബൂബക്കർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഏ.എച്ച്.സൈനുൽ അബിദീൻ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം.മുജീബ്, മണ്ഡലം സെക്രട്ടറി വി.എം.മനാഫ്, സംസ്ഥാന കൗൺസിലർ ആർ.കെ.ഇസ്മായിൽ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് ആർ.കെ.ശാഹു, മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പണ്ടാരി കുഞ്ഞുമുഹമ്മദ്, സി.കോയ, പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ ജനറൽ കൺവീനർ പി.കെ.ഷാഫി, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മുനീർ കടവിൽ, റിയാസ് പൊന്നക്കാരൻ, പഞ്ചായത്ത് ഭാരവാഹികളായ ആസിഫ് വാഫി, അലി പുളിഞ്ചോട്, റംഷാദ് കാട്ടിൽ, ഷാജഹാൻ അഞ്ചങ്ങാടി, ഫൈസൽ ആശുപത്രിപ്പടി, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, ആരിഫ് വട്ടേക്കാട് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.
ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം