പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് ഓവറോൾ ചാമ്പ്യന്മാരായി. പഞ്ചായത്ത് ഹാളിൽ നടന്ന കേരളോത്സവം സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ സമ്മാനദാനം നടത്തി. വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ അധ്യക്ഷത വഹിച്ചു. വെസ്റ്റേൺസ് ക്ലബ് റണ്ണേഴ്സ് കരസ്ഥമാക്കി. 118 പോയിന്റ് നേടിയാണ് സ്കിൽ ഗ്രൂപ്പ് ഓവറോൾ ചാമ്പ്യന്മാരായത്. 91 പോയിന്റ് വെസ്റ്റേൺസ് ക്ലബ് കരസ്ഥമാക്കി. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. അലി, ഹാജറ, ഗോകുൽ, കേരളോത്സവം കോഡിനേറ്റർ നാസർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.