Thursday, April 3, 2025

അശ്ലീല വീഡിയോകൾ കാണിച്ച് വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം; മധ്യവയസ്കൻ അറസ്റ്റിൽ

അന്തിക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെ (59) യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത് വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടർന്ന് അധ്യാപകർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments