ചാവക്കാട്: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ -ചങ്ങാത്ത മുതലാളിത്വ നയങ്ങൾക്കെതിരെ സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ്ണ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടിവ് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ.കെ സുബ്രഹ്മണ്യൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.വി ശ്രീനിവാസൻ, ഗീതഗോപി എന്നിവർ സംസാരിച്ചു. സെക്രട്ടറിയേറ്റ് അംഗം ഐ.കെ ഹൈദരാലി സ്വാഗതവും ലോക്കൽ സെക്രട്ടറി എ.എ ശിവദാസൻ നന്ദിയും പറഞ്ഞു.