Friday, April 11, 2025

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സി.എൻ ബാലകൃഷ്ണൻ്റെ ആറാം ചരമവാർഷികം ആചരിച്ചു

ഗുരുവായൂർ: മുൻ മന്ത്രി സി.എൻ ബാലകൃഷ്ണൻ്റെ ആറാം ചരമവാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഛായച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ബ്ലോക്ക് ഭാരവാഹികളായ എം.ബി സുധീർ, പി.കെ രാജേഷ് ബാബു, കെ.ജെ ചാക്കോ, എം.എസ് ശിവദാസ്, പി ലോഹിതാക്ഷൻ, ശിവൻ പാലിയത്ത്, എച്ച്.എം നൗഫൽ, ആർ.കെ നൗഷാദ്, അഡ്വ. തേർളി അശോകൻ, സക്കീർ കരിക്കയിൽ, അൻവർ ഒരുമനയൂർ, പി.എം.എ ജലീൽ, വിജയകുമാർ അകമ്പടി, മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, വി.കെ ജയരാജ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments