പുന്നയൂർക്കുളം: മുൻ മന്ത്രിയും ഡി.സി.സി പ്രസിഡന്റുമായിരുന്ന സി.എൻ ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി ബാബു അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം അലാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. പി രാജൻ, ടിപ്പു ആറ്റുപ്പുറം, പരീത്, കെ.പി ധർമ്മൻ, കമറുദ്ദീൻഷാ, കെബീർ തെങ്ങിൽ, രേഖ ഭാസ്കരൻ, ഇസ്ഹാഖ് ചാലിൽ, ജമാൽ, അമീൻ, സലീം, അനിൽ, ജോബി തുടങ്ങിയവർ സംബന്ധിച്ചു.