Monday, April 7, 2025

ഒരുമനയൂർ പഞ്ചായത്തിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി

ഒരുമനയൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ. വി കബീർ’അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൈയ്യുമ്മു ടീച്ചർ, കെ.വി രവീന്ദ്രൻ, ഇ.ടി ഫിലോമിന ടീച്ചർ, നഷ്‌റ മുഹമ്മദ്‌, സിന്ധു അശോകൻ, ആരിഫ ജൂഫെയർ, കെ.ജെ ചാക്കോ, ഹരിത കേരള മിഷൻ കോഡിനേറ്റർ രാജി, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ടിനു വഴിയൊരുക്കുന്ന തടസ്സങ്ങൾ നീക്കി തോടുകളും ജലാശയങ്ങളും വീണ്ടെടുക്കുന്ന പദ്ധതിയാണിത്. 2025 മാർച്ച്‌ 21-ഓടെ മുഴുവൻ നീർച്ചാലുകളും മാലിന്യമുക്തമായി പുനരുജ്ജീവിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഗുരുവായൂർ കേശവൻ അനുസ്മരണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments