Tuesday, December 10, 2024

സി.പി.എം ചാവക്കാട് ഏരിയ സമ്മേളനം; അണ്ടത്തോട് വനിത നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: സി.പി.എം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വനിത നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്തിലെ മഹിളകളുടെ നേതൃത്വത്തിൽ അണ്ടത്തോട് തങ്ങൾ പടിയിൽ നിന്ന് ആരംഭിച്ച മാർച്ച്‌ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടത്തിയ വനിതാ സംഗമം സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ പ്രസിഡണ്ടും ഏരിയ കമ്മിറ്റി അംഗവുമായ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം ഫാത്തിമ ലീനസ് സ്വാഗതവും മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി നന്ദിയും പറഞ്ഞു. ജാസ്മിൻ ഷഹീർ, ഗ്രീഷ്മ സനോജ്, ബുഷറ നൗഷാദ് തുടങ്ങി നിരവധി വനിതകൾ മാർച്ചിൽ പങ്കെടുത്തു. ഡിസംബർ 11, 12, 13, 14 തീയതികളിൽ അണ്ടത്തോട് വച്ചാണ് ചാവക്കാട് ഏരിയ സമ്മേളനം നടക്കുന്നത്.

ഗുരുവായൂർ കേശവൻ അനുസ്മരണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments