തൃശൂർ: കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് കുത്തേറ്റ് മരിച്ച കേസ് അട്ടിമറിച്ച് പ്രതികളെ സംരക്ഷിക്കാൻ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ ശ്രമിക്കുന്നതായി നീഫയുടെ സഹോദരൻ എ.സി ഉമ്മർ ആരോപിച്ചു. തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരോപണം. ഹനീഫ കൊലപാതക കേസിലും മറ്റു നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെ എക്കാലവും സംരക്ഷിക്കുന്നത് ഗോപ പ്രതാപനാണ്. ഈ വരുന്ന മാസങ്ങൾക്കുള്ളിൽ എ.സി ഹനീഫ വധക്കേസിൽ വിചാരണ നടക്കാനിരിക്കെ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഗോപ പ്രതാപൻ ഹനീഫയുടെ ഭാര്യയെ ഒപ്പംകൂട്ടിയിട്ടുള്ളത്. അതുവഴി ഈ കൊലക്കേസ് നിർവീര്യമാക്കാനാണ് ലക്ഷ്യം.
ഹനീഫയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഗോപ പ്രതാപൻ തന്നെയാണെന്നാണ് തന്റെ കുടുംബം ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നത്. എ.സി ഹനീഫയുടെ ഭാര്യയെ കൂടെ നിർത്താൻ ബാങ്കിൽ ജോലി വാഗ്ദാനം നൽകിയിരിക്കുകയാണെന്നും ഉമ്മർ ആരോപിച്ചു.
വി.എം സുധീരൻ കെ.പി.സി.സി പ്രസിഡണ്ടായിരിക്കെ 70 ലക്ഷം രൂപയാണ് ഹനീഫയുടെ ഭാര്യയുടെയും മക്കളുടെയും ഭാവി സുരക്ഷിതത്വമാക്കുന്നതിനും മാതാവിൻറെ ചികിത്സക്കുമായി നൽകിയത്. നാലു മക്കളുടെ പേരിൽ 12. 5 ലക്ഷം രൂപ വീതം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ പേരിൽ 10 ലക്ഷവും മാതാവിൻ്റെ പേരിൽ 10 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ മാതാവിൻ്റെ ചികിത്സക്കായുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്. ഹനീഫയുടെ മരണശേഷം ഹനീഫയുടെ തറവാട് വീട്ടിൽ നിൽക്കേണ്ട ഹനീഫയുടെ ഭാര്യ മാതാവിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ മാതാവിനെ ഇറിക്കിവിട്ടതായും വീട് പൂട്ടി മറ്റൊരു വീട്ടിലേക്ക് വാടകക്ക് താമസം മാറ്റിയതായും ഉമ്മർ പറഞ്ഞു. ഇതേ തുടർന്ന് കുടുംബത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മാതാവ് മരണപ്പെട്ടത്. രോഗം മൂർച്ഛിച്ചപ്പോൾ ചികിത്സക്കായി പണം ആവശ്യമായി വന്ന ഘട്ടത്തിൽ കെ.പി.സി.സി മാതാവിൻ്റെ ചികിത്സക്ക് ആവശ്യമായി നൽകിയ തുകയിൽ നിന്ന് ചികിത്സയുടെ ആവശ്യത്തിന് വേണ്ടി പണം പിൻവലിക്കാൻ വേണ്ടി സമീപിച്ചപ്പോൾ അത് തരാൻ സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കൂടാതെ നിക്ഷേപ ബോണ്ട് തടഞ്ഞു വെക്കുകയും ചെയ്തു. ഇത് കുടുംബം ചോദ്യം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഇതാണ് വാസ്തവം. ഇതല്ലാതെ ഏതു പണത്തിനും സ്വത്തിനും വേണ്ടിയാണ് ഷഫ്നയെ ഉപദ്രവിക്കുന്നതെന്ന് ഷഫ്‌നയും ഗോപ പ്രതാപനും ജനങ്ങളോട് തുറന്നു പറയണം.
വ്യാജ ആരോപണങ്ങൾ ഉയർത്തി പൊതുജനമധ്യത്തിൽ ഹനീഫയുടെ കുടുംബത്തെ മോശക്കാരാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഹനീഫയുടെ മാതാവിന്റെ പേരിലുള്ള തുക ചികിത്സക്ക് ആവശ്യമായി നൽകാതിരിക്കുവാൻ പ്രേരണ നൽകിയത് ഗോപ പ്രതാപനാണ്. എ’സി ഹനീഫ കൊലക്കേസിൽ മുഖ്യസാക്ഷിയായ മാതാവ് മരണപ്പെടേണ്ടത് കേസിൽ ആരോപണ വിധേയനായ ഗോപ പ്രതാപന്റെ ആവശ്യമാണെന്നും ഇതിൻ്റെ തെളിവാണ് ഹനീഫയുടെ മാതാവ് മരണപ്പെട്ട ദിവസം ഗോപപ്രതാപൻ ഫേസ്ബുക്കിലിട്ട പോസ്റ്റെന്നും ഉമ്മർ ആരോപിച്ചു.
ഹനീഫയുടെ മാതാവ് അവസാന ശ്വാസം വരെ തന്റെ മകന്റെ മരണത്തിന് പിന്നിൽ ഗോപ പ്രതാപനാണെന്ന് ഉറച്ചു പറഞ്ഞിരുന്നു. ഇത് ഹനീഫയുടെ മരണശേഷം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേ നിലപാട് തന്നെയായിരുന്നു ഹനീഫയുടെ ഭാര്യ ഷഫ്നക്കും ഉണ്ടായിരുന്നത്. എല്ലാ അന്വേഷണ ഏജൻസികൾക്ക് മുന്നിലും തന്റെ ഭർത്താവിന്റെ മരണത്തിന് പിന്നിൽ ഗോപപ്രതാപനാണെന്ന് ഷഫ്ന വ്യക്തമാക്കിയിരുന്നതായും ഉമ്മർ പറഞ്ഞു.
തന്റെ മറ്റൊരു സഹോദര പുത്രനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ രാഷ്ട്രീയമായി തകർക്കാനും ഗോവ പ്രതാപൻ ശ്രമം നടത്തുന്നുണ്ട്. ഹനീഫ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ കുടുംബവും കോൺഗ്രസ് പാർട്ടിയും രംഗത്തുണ്ടാകും. കേസ് അട്ടി മറിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചവരെ പൊതുജന മതത്തിൽ തുറന്നു കാട്ടുമൊന്നും എ.സി ഉമ്മർ പറഞ്ഞു.