Wednesday, April 2, 2025

സ്റ്റഡ് ബോയ്സ് പുതിയങ്ങാടി സംഘടിപ്പിച്ച രണ്ടാമത് അഖില കേരള പെനാൽറ്റി ഷൂട്ടൗട്ട് മാമാങ്കം; യുവമിത്ര ആലപ്പുഴ ജേതാക്കളായി

കടപ്പുറം: സ്റ്റഡ് ബോയ്സ് പുതിയങ്ങാടി സംഘടിപ്പിച്ച രണ്ടാമത് അഖില കേരള പെനാൽറ്റി ഷൂട്ടൗട്ട് മാമാങ്കത്തിൽ യുവമിത്ര ആലപ്പുഴ വിജയികളായി. വി.കെ.എഫ്.സി വാടാനപ്പള്ളി രണ്ടാമതെത്തി. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട്  സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. പത്താം വാർഡ് മെമ്പർ  മുഹമ്മദ് വഹിച്ചു. ഇരിപ്പിടം പുതിയങ്ങാടി പ്രസിഡണ്ട് കെ.എം നജീബ്, കടപ്പുറം ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡന്റ് ഷെഫീഖ്, ഇക്കാസ് ഗ്രൂപ്പ്  പ്രസിഡണ്ട് ഫൈസൽ വലിയകത്ത്  എന്നിവർ സംസാരിച്ചു. ട്രോഫിയും ക്യാഷ് പ്രൈസും സ്റ്റഡ് ബോയ്സ് അംഗങ്ങളായ സാബിത്ത്, ഖലീൽ, ഇബ്രാഹിം, ഫക്രു എന്നിവർ വിജയികൾക്ക് സമ്മാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments