ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി നാലിന് നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ജീവനം മൂന്നാം ഘട്ടം ഉദ്ഘാടനം, ഗായകൻ പി ജയചന്ദ്രനെ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിക്കുന്ന “മഞ്ഞലയിൽ മുങ്ങി തോർത്തി” എന്നീ പരിപാടികളുടെ ബ്രോഷർ പ്രകാശനം നടന്നു. പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞൻ എം.പി മണ്ണൂർ രാജകുമാരനുണ്ണി പ്രകാശനം നിർവഹിച്ചു. ദൃശ്യ ഭാരവാഹികളായ കെ.കെ ഗോവിന്ദദാസ്, ആർ രവികുമാർ, വി.പി ആനന്ദൻ, പി ശ്യാംകുമാർ, എം ശശി കുമാർ, വി.പി ഉണ്ണികൃഷ്ണൻ, പി ഗോപാലകൃഷ്ണൻ നായർ, വി മുരളി, സി ഉണ്ണികൃഷ്ണൻ, കെ വത്സലൻ, എ.കെ രാധാകൃഷ്ണൻ, എ.സി നന്ദകുമാർ എന്നിവർ പങ്കെടുത്തു.