പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്ത് കേരളോത്സവത്തിൽ 5000 മീറ്ററിൽ സഹോദരങ്ങൾക്ക് നേട്ടം. സഹോദരങ്ങളായ ഷെർബിൻ ഒന്നാം സ്ഥാനവും ഫായിസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മന്ദലാംകുന്ന് കിണർ പൊയപ്പൻ വീട്ടിൽ ഷാഹു-സഫിയ ദമ്പതികളുടെ മക്കളാണ് ഷെർബിനും ഫായിസും. അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന് വേണ്ടിയാണ് ഇരുവരും മത്സരിച്ചത്.
സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ തന്നെ സിനാൻ മൂന്നാം സ്ഥാനം നേടി.