ഏങ്ങണ്ടിയൂർ: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി കെ.എം.സി.സി സീനിയർ അംഗം ഉബൈദ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. പി.എം റാഫി സ്വാഗതം പറഞ്ഞു. ഏങ്ങണ്ടിയൂർ മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ.എം സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി ബി.എം.ടി റൗഫ്, സുബൈർ വലിയകത്ത്, റഫീക്ക് വി.എസ്, ഷുസുദ്ധീൻ വി.എ, പി ടി അക്ബർ, എൻ. എം ജലീൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി, ചേറ്റുവ കടവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചേറ്റുവ എം.ഇ.എസ് സെന്ററിൽ സമാപിച്ചു.