ഗുരുവായൂർ: അന്യായമായ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ മുസ്‌ലിം ലീഗ് ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. അങ്ങാടിത്താഴത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചാരമുക്ക് സെന്ററിൽ സമാപിച്ചു. പ്രതിഷേധ ധർണ്ണ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആർ.എ അബൂബക്കർ അധ്യക്ഷനായി. മണ്ഡലം മുൻസിപ്പൽ ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ എന്നിവർ സംസാരിച്ചു. മുൻസിപ്പൽ ട്രഷറർ ഹമീദ് കുമ്മത്ത്, പി.എം ബാപ്പു, നൗഷാദ് നെടുംപറമ്പിൽ, ഇഖ്‌ബാൽ കാളിയത്ത്, ഹംസ അമ്പലത്ത്, ഹംസ കുനിക്കൽ, ബാപ്പു, അബ്ദുൽ ഹഖ്, പി.വി മനാഫ്, ഹസ്സൻ ഗമയ, റഷീദ്, മുനീർ, രവി, ഖത്തർ കെ.എം.സി.സി മെമ്പർ അബ്ബാസ് തൈക്കാട്, കെ.എം.സി.സി അനീഷ് മനാഫ്, അഷറഫ് പള്ളത്തയിൽ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ് അബദുള്ള തൈക്കാട് നന്ദിയും പറഞ്ഞു.