ഗുരുവായൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുവായൂർ കിഴക്കേ നടയിലെ സി.ഐ.ടി.യു ഓഫീസിന് മുന്നിൽ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ടി പ്രസാദ് പതാക ഉയർത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനീഷ് ഗുരുവായൂർ അധ്യക്ഷത വഹിച്ചു. എ.കെ.ജി സദനത്തിൽ നടന്ന രക്തദാന ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ജില്ല കമ്മറ്റി അംഗം സി സുമേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഗുരുവായൂർ ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് പൊതിചോറ് വിതരണം നിർവഹിച്ചു. ഗുരുവായൂർ ലോക്കൽ കമ്മറ്റി അംഗങ്ങളായ ഉണ്ണി വാറണാട്ട്, രാജേഷ് പാലിയത്ത്, യൂണിയൻ നേതാക്കളായ കെ മണികണ്ഠൻ,സൗമ്യ വിരേഷ്, സുജാത സത്യൻ, സരളാ സോമൻ, ജയ ഷെമീർ, പി.ജി പ്രസാദ്, കെ.പ്രേമൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി അജിത്ത് ഗുരുവായൂർ സ്വാഗതവും മേഖല സെക്രട്ടറി പി.ജി കണ്ണൻ നന്ദിയും പറഞ്ഞു.