പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്ത് ദുർ ഭരണത്തിനും അഴിമതിക്കുമെതിരെ യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മറ്റി ധർണ്ണ നടത്തി. എം.വി ഹൈദരാലി ഉദ്ഘാടനം ചെയ്തു. ആർ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉമ്മർ മുക്കണ്ടത്ത്, സി അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കമറുദ്ധീൻ, പി.കെ ഹസ്സൻ, അസീസ് മന്ദലാംകുന്ന്, കെ.കെ. ഹംസകുട്ടി, ഉസ്മാൻ എടയൂർ, മുജീബ് റഹ്മാൻ, ജെസ്‌ന ഷജീർ, സുബൈദ പുളിക്കൽ എന്നിവർ സംസാരിച്ചു. കുഞ്ഞിമുഹമ്മദ് സ്വാഗതവും മുനാഷ് മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
ചാവക്കാട് ഹയാത്ത് ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചപ്പോൾ – വീഡിയോ