Friday, January 24, 2025

ഗുരുവായൂർ കേശവൻ അനുസ്മരണം: ആനകളെ നിശ്ചയിച്ചു

ഗുരുവായൂർ : ദശമിദിവസമായ ചൊവ്വാഴ്ച നടക്കുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണത്തിൽ പങ്കെടുക്കേണ്ട ആനകളെ നിശ്ചയിച്ചു. തിരുവെങ്കിടം ക്ഷേത്രത്തിൽനിന്നുള്ള ഘോഷയാത്രയിൽ അഞ്ച്‌ ആനകളാണ് പങ്കെടുക്കുക. കേശവന്റെ ചിത്രം വഹിച്ച് ഇന്ദ്രസെനും ഗുരുവായൂരപ്പന്റെ ചിത്രവുമായി വിഷ്ണുവും മുന്നിൽ നീങ്ങും. രവികൃഷ്ണൻ, ബലറാം, ശ്രീധരൻ എന്നീ കൊമ്പന്മാർ അനുഗമിക്കും. ശ്രീവത്സം അങ്കണത്തിലെ ഗജരാജപ്രതിമയിൽ ചടങ്ങ് നടക്കുന്ന സമയത്ത് അഭിമുഖമായി റോഡിൽ അഞ്ച്‌ ആനകളെക്കൂടി നിർത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിനായകൻ, ദേവി, ഗോപീകണ്ണൻ, ചെന്താമരാക്ഷൻ, അക്ഷയ്‌കൃഷ്ണൻ, പീതാംബരൻ, ദാമോദർദാസ് എന്നീ ഏഴ്‌ ആനകളിൽനിന്നായിരിക്കും അഞ്ച്‌ ആനകളെ തിരഞ്ഞെടുക്കുക. കേശവന്റെ ചിത്രം വഹിക്കുന്ന ഇന്ദ്രസെനെ മാത്രമേ പ്രതിമയുടെ സമീപത്തേക്ക്‌ പ്രവേശിപ്പിക്കൂ. കാലങ്ങളായി പതിനഞ്ചിലേറെ ആനകൾ തിരുവെങ്കിടത്തുനിന്ന് ഘോഷയാത്രയായി വന്ന്, ക്ഷേത്രക്കുളം വലംവെച്ച് അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതായിരുന്നു രീതി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments