ഗുരുവായൂർ: റെയിൽവെ മേൽപ്പാലത്തിന് താഴെ ഭക്ഷ്യ മേളയൊരുക്കി മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം. മേൽപ്പാലത്തിന് താഴെ വൃത്തിഹീനവും മാലിന്യകൂമ്പാരവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രവുമായി മാറ്റുന്നതിന് മൗനസമ്മതം നൽകി ജനദ്രോഹ നടപടികളെ കണ്ടില്ലെന്ന് നടിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മഹിള കോൺഗ്രസ് പ്രതിഷേധം. ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് കോർട്ട് തയ്യാറാക്കി പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ സമരം ഉദ്ഘാടനം ചെയ്തു. മേൽപ്പാലത്തിനു കീഴിലെ സ്ഥാപനങ്ങൾക്കും വഴി നട യാത്രക്കാർക്കും ഭീഷണിയായി മാറുന്ന സാമൂഹ്യ വിരുദ്ധരെ ഒഴിവാക്കാൻ ശ്രമിച്ചവരെ സി.പി.എമ്മുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണെന്നും ഇത്തരം നീക്കങ്ങളെ എന്തു വില കൊടുത്തും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് രേണുക മുഖ്യ പ്രഭാഷണം നടത്തി, ഷൈലജ ദേവൻ, റാബിയ ജലീൽ, ഷിൽവ ജോഷി, അനിത ശിവൻ, സൈനബ മുഹമ്മദ്, സുഷ ബാബു, പ്രമീള ശിവശങ്കരൻ, നവ്യ നവനീത്, ഷോബി ഫ്രാൻസിസ്, ദീപ വിജയകുർ ,രാജലക്ഷ്മി, രജിത ടി, ഗീത വേണു , ഒ.കെ.ആർ മണികണ്ഠൻ, കെ.പി.എ റഷീദ്, വി.കെ സുജിത്, ബാലൻ വാർണാട്ട്, നവനീത് കൃഷ്ണൻ, സ്റ്റീഫൻ ജോസ് എന്നിവർ സംസാരിച്ചു.