പാവറട്ടി: പാവറട്ടി പഞ്ചായത്തിലെ മുനക്കകടവ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസാലി ഉദ്ഘാടനം നിർവഹിച്ചു. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം റജീന അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 35 ലക്ഷം ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണ പ്രവർത്തി പൂർത്തിയാക്കിയത്. തുടർ പ്രവർത്തിക്ക് പത്ത് ലക്ഷം രൂപ കൂടി റിവിഷനിൽ ഉൾപ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ പറഞ്ഞു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷരീഫ് ചിറക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹബീബ് പോക്കാക്കില്ലത്ത്, കെ ദ്രൗപതി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സുധ ടീച്ചർ സ്വാഗതവും ജിനി നന്ദിയും പറഞ്ഞു.