തൃശൂർ: ഒല്ലൂർ സി.ഐ ടി.പി ഫർഷാദിനെ കുത്തിയ അനന്തു മാരിക്കെതിരെ വീണ്ടും കേസ്. തൃശൂർ ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ അസഭ്യവർഷത്തിനെതിരെയാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. ബി.എൻ.എസ് 296(ബി ) പ്രകാരവും, ആശുപത്രി സംരക്ഷണ നിയമം പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. രോഗികൾക്കും തടസ്സം ഉണ്ടാക്കുകയും, അസഭ്യവർഷം നടത്തിയതിനുമാണ് കേസ്. സി.ഐയെ കുത്തിയ കേസിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി ആശുപത്രിയിൽ വച്ച് അസഭ്യ വർഷവും കൊലവിളിയും നടത്തിയത്. ഇക്കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സി.ഐ യെ കുത്തിയ കേസിൽ നിലവിൽ അനന്തു മാരി റിമാൻഡിലാണ്.