Thursday, October 9, 2025

ഇന്ത്യയോട് പകരം വീട്ടി ഓസീസ്; രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് വിജയം

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ പരാജയത്തിന് ഇന്ത്യയോട് പകരം വീട്ടി ആതിഥേയര്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു. ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഇന്ത്യ 18 റണ്‍സ് മാത്രം ലീഡുയര്‍ത്തി രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാർ ലക്ഷ്യം പൂര്‍ത്തീകരിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കി.
മത്സരം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഓസീസിന്റെ ജയം.പേസർമാർ അരങ്ങുവാണ പെർത്തിലെ ഒന്നാം ടെസ്റ്റിൽ 295 റൺസിനായിരന്നു ഇന്ത്യയുടെ ജയം..

രണ്ടാംടെസ്റ്റിൽ ആദ്യ ഇന്നിങ്സിന് പിന്നാലെ രണ്ടാം ഇന്നിങ്സിലും പതറിയ ഇന്ത്യ 175ന് ഓള്‍ഔട്ടായിരുന്നു. ഓസീസ് ഒന്നാം ഇന്നിങ്സില്‍ 337 റണ്‍സാണ് പടുത്തുയര്‍ത്തിയിരുന്നത്. ആദ്യ ഇന്നിങ്സില്‍ 180ന് പുറത്തായിരുന്നു ഇന്ത്യ. ഡിസംബർ പതിനാല് മുതൽ മെൽബണിലാണ് മൂന്നാം ടെസ്റ്റ്.

അഞ്ചിന് 128 എന്ന നിലയില്‍നിന്ന് മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകള്‍ കൂടി നഷ്ടമായി. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍സ് അഞ്ചും ബോളണ്ട് മൂന്നും സ്റ്റാര്‍ക് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments