Thursday, January 23, 2025

മത്സ്യബന്ധനത്തിനിടെ തിമിംഗല സ്രാവ് വലയിൽ കുടുങ്ങി; തൊഴിലാളികൾ കടലിൽ വിട്ടു

ചേറ്റുവ: മത്സ്യബന്ധനത്തിനിടയിൽ തിമിംഗല സ്രാവ് വലയിൽ കുടുങ്ങി. തൊഴിലാളികൾ സ്രാവിനെ കടലിൽ വിട്ടു. ചേറ്റുവ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ വലപ്പാട് കൊടിയംപുഴ ദേവസ്വത്തിന് കീഴിലെ കാവിലമ്മ വള്ളത്തിന്റെ വലയിലാണ്‌ തിമിംഗല സ്രാവിനെ കിട്ടിയത്. വംശനാശഭീഷണിനേരിടുന്ന ഇനമാണ് തിമിംഗല സ്രാവ്. 1972-ൽ  വന്യജീവിസംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയ ഇനമാണ്. തൃശൂർ ജില്ലയിൽ ആദ്യമായാണ് തിമിംഗല സ്രാവിനെ കിട്ടുന്നത്. കേരളത്തിൽനിന്ന് ഇതുവരെ 28 എണ്ണത്തിനെയാണ് കിട്ടിയിട്ടുള്ളതെന്ന് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ അസി. ഫീൽഡ് ഓഫീസർ ജിതിൻ ജോസ് പറഞ്ഞു. ഗുജറാത്തിലാണ് തിമിംഗല സ്രാവിനെ കൂടുതലായി കാണുന്നത്. ഇവയെ പിടിക്കുന്നത് കുറ്റകരമാണ്. ചെറു ചെമ്മീനുകളും ചെറു കടൽജീവികളുമാണ് ഇവയുടെ ഭക്ഷണം. കഴിഞ്ഞ ദിവസം കാവിലമ്മ വള്ളം മീൻപിടിക്കുന്നതിനിടയിലാണ് തിമിംഗല സ്രാവ് വലയിൽ കുടുങ്ങിയത്. വൈകാതെ തുറന്നുവിടുകയും ചെയ്തു. വല നശിച്ചതിന് ഇവർക്ക് വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ 25,000 രൂപ നഷ്ടപരിഹാരം നൽകി.

നടൻ കാളിദാസ് ജയറാമിൻ്റെയും മോഡൽ താരണി കലിങ്കരായരുടെയും വിവാഹം – വീഡിയോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments