വടക്കേകാട്: നാലാംകല്ല് – വടക്കേകാട് റോഡിൽ കാൽനട യാത്രക്കാരനെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നുപേർക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരായ പുന്നയൂർക്കുളം ആറ്റുപുറം സ്വദേശി പുലിക്കോട്ടിൽ വീട്ടിൽ പ്രണവ്(20), മേലിട്ട് വീട്ടിൽ എബിൻ(18) എന്നിവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാൽനടയാത്രക്കാരനെ മറ്റൊരു വാഹനത്തിൽ കുന്നംകുളത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.15 ഓടെയായിരുന്നു അപകടം.
നാലാംകല്ല്-വടക്കേകാട് റോഡിൽ സ്കൂട്ടർ അപകടം; മൂന്നുപേർക്ക് പരിക്ക്
RELATED ARTICLES