വടക്കേക്കാട്: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുക്കിലെപീടിക സെൻ്ററിൽ നടന്ന പ്രതിഷേധ സദസ്സിൽ മണ്ഡലം പ്രസിഡണ്ട് അജയകുമാർ വൈലേരി അധ്യക്ഷത വഹിച്ചു. വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സൻ തെക്കേപാട്ടയിൽ, അഷറഫ് തറയിൽ, തെക്കുമുറി കുഞ്ഞുമുഹമ്മദ്, റഷീദ് കല്ലൂർ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് അജ്മൽ വൈലത്തൂർ,എടക്കര മുഹമ്മദാലി, അഷറഫ് പടിപ്പുര, ഷക്കീർ അണ്ടിക്കോട്ടിൽ, ബാബു തലക്കോട്ടൂർ, ഗോഗുൽ വൈലേരി, അലി, ഹനീഫ മൂക്കഞ്ചേരി, സിറാജുദ്ദീൻ, ഉമ്മർ മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു.