പുന്നയൂർക്കുളം: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ആൽത്തറ പഴയ കെ.എസ്.ഇ.ബി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആൽത്തറ സെന്ററിൽ സമാപിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം യഹിയ മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി സകരിയ പൂക്കാട്ട്, സെക്രട്ടറി റാഫി ഇല്ലാത്തയിൽ, സുബൈർ ഐനിക്കൽ, തൗഫീഖ് മാലിക്കുളം, മുഹമ്മദ് കുട്ടി, ആഷിൽ മാവിൻച്ചുവട് എന്നിവർ നേതൃത്വം നൽകി.